ഉംറക്ക് വന്ന ഹറമിൽ വന്നു ഫോട്ടോയെടുക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ഹജ്ജ് മന്ത്രാലയം
മക്ക-ഇരു ഹറമുകളുടെ വിശുദ്ധിയും പരിപാവനതയും കാത്തുസൂക്ഷിക്കാൻ തീർത്ഥാടകർക്ക് ഉത്തരവാദിത്വമുണ്ടെന്നും മറ്റുള്ളവരുടെ സ്വകാര്യത മാനിക്കാതെ മൊബൈലിൽ ചിത്രങ്ങളും വീഡിയോയും എടുക്കരുതെന്ന് ഹജ് ഉംറ മന്ത്രാലയം ആവർത്തിച്ചു മുന്നറിയിപ്പ് നൽകി. ആരാധനയുടെ ഭാഗമായുള്ള കർമ്മങ്ങൾക്കിടെ ചിത്രങ്ങൾ എടുക്കുന്നത് ജനത്തിരക്ക് കൂട്ടുന്നതിന് കാരണമാകും. മറ്റുള്ളവരെ അവരുടെ അനുമതിയില്ലാതെ ചിത്രമെടുക്കരുതെന്നും മന്ത്രാലയം തീർത്ഥാടകരോട് ആവശ്യപ്പെട്ടു. സൽക്കർമങ്ങൾക്ക് പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന പുണ്യറമദാനിൽ ആത്മീയവും ഭക്തിസാന്ദ്രവുമായ അന്തരീക്ഷത്തിൽ വിശ്വാസി ലക്ഷങ്ങളാണ് മക്ക മസ്ജിദുൽ ഹറമിലും മദീന മസ്ജിദുന്നബവിയിലും ഒഴുകിയെത്തുന്നത്. ലോകത്തിന്റെ അഷ്ട ദിക്കുകളിൽ നിന്നും […]