റിയാദ് – സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് സ്വന്തം പേരിൽ ബിസിനസ് സ്ഥാപനങ്ങൾ ആരംഭിക്കാൻ അവകാശമുള്ളതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ സ്ഥാപനത്തിൽ ജോലിയിൽ തുടർന്നു കൊണ്ട് തനിക്ക് സ്വന്തമായി ബിസിനസ് സ്ഥാപനം ആരംഭിക്കാൻ സാധിക്കുമോയെന്ന് ആരാഞ്ഞ് സൗദി പൗരന്മാരിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയിൽ സർക്കാർ ജീവനക്കാർ ബിസിനസ് സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് വിലക്കുണ്ട്.