റമളാൻ അവസാന പത്തിൽ ഉംറ നിർവ്വഹിക്കാനുദ്ദേശിക്കുന്നവർക്ക് ഇപ്പോൾ പെർമിറ്റ് എടുക്കാൻ സാധിക്കും.
ഹജ്ജ് ഉംറ മന്ത്രാലയം ആണ് പെർമിറ്റ് ബുക്കിംഗ് സ്ലോട്ടുകൾ ഓപ്പൺ ആക്കിയ വിവരം പ്രഖ്യാപിച്ചത്.
നേരത്തെ റമളാൻ 20 വരെയുള്ള ബുക്കിംഗുകൾ മാത്രമേ ലഭ്യമായിരുന്നുള്ളൂ. നുസുക്, തവക്കൽനാ ആപുകൾ വഴി പെർമിറ്റ് എടുക്കാൻ സാധിക്കും.
തിരക്ക് കാരണം റമളാനിൽ ഒരു ഉംറ ചെയ്തവർക്ക് രണ്ടാമത് ഉംറ ചെയ്യാനുള്ള പെർമിറ്റ് സ്ലോട്ട് ഇപ്പോൾ ലഭിക്കുന്നില്ല.