മുംബൈ: സഊദിയിൽ സന്ദർശനം ഉദ്ദേശിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസനീക്കവുമായി മുംബൈയിലെ സഊദി കോൺസുലേറ്റ്. നിലവിൽ ഉണ്ടായിരുന്ന വിസ സ്റ്റാമ്പിങ് പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായി എണ്ണം പരിഗണിക്കാതെ എത്ര പാസ്സ്പോർട്ട് വേണമെങ്കിലും സമർപ്പിക്കാമെന്നാണ് മുംബൈയിലെ സഊദി കോൺസുലേറ്റ് ട്രാവൽ ഏജൻസികളെ അറിയിച്ചത്. വെള്ളിയാഴ്ച വിസ സ്റ്റാമ്പിങ് ആവശ്യമുള്ള പാസ്പോർട്ടുകൾ പ്രതിസന്ധി ഒന്നും കൂടാതെ സ്റ്റാമ്പിങ് നടത്തുമെന്ന് കോൺസുലേറ്റ് ട്രാവൽസ് ഏജൻസികളെ അറിയിച്ചിട്ടുണ്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുടുംബ സന്ദർശന (زيارة عائلية) പാസ്‌പോർട്ടുകൾ എണ്ണം പരിഗണിക്കാതെ വെള്ളിയാഴ്ച സമർപ്പിക്കാമെന്ന് അറിയിപ്പിൽ കോൺസുലേറ്റ് വ്യക്തമാക്കി. എന്നാൽ, കുടുംബ സന്ദർശന വിസ്കൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭ്യമാകൂ എന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. അതേസമയം, കൂടുതൽ ദിവസത്തേക്ക് ഈ സൗകര്യം ലഭ്യമാകില്ല എന്നാണ് അറിയിപ്പിൽ നിന്ന് വ്യക്തമാകുന്നത്.
നിലവിൽ ഒരു മാസത്തിനു മുകളിലായി പാസ്സ്പോർട്ട് സ്റ്റാമ്പിങ് പ്രതിസന്ധിയിലാണ്. ഇതെ തുടർന്ന് ആയിരക്കണക്കിന് പാസ്പോർട്ടുകളാണ് സ്റ്റാമ്പിങ് കഴിയാതെ കെട്ടി കിടക്കുന്നത്. ഇതിനൊരു പരിഹാരം ആയാണ് വെള്ളിയാഴ്ച എണ്ണം പരിഗണിക്കാതെ കുടുംബ സന്ദർശന (زيارة عائلية) പാസ്‌പോർട്ടുകൾ സ്റ്റാമ്പിങ്ങിനായി സമർപ്പിക്കാമെന്ന് കോൺസുലേറ്റ് അറിയിച്ചിരിക്കുന്നത്.
അതേസമയം, ഏപ്രിൽ നാല് മുതൽ സഊദി അറേബ്യയിലേക്കുള്ള തൊഴിൽ വിസ ഒഴികെയുള്ള
ടൂറിസ്റ്റ് വിസ, റെസിഡൻസ് വിസ, പേഴ്‌സണൽ വിസിറ്റ്, സ്റ്റുഡന്റ്‌സ് വിസ തുടങ്ങിയ എല്ലാ വിസകളും സ്റ്റാമ്പ് ചെയ്യുന്നത് വി.എഫ്.എസ്(വിസ ഫെസിലിറ്റേഷൻ സെന്റർ) വഴി മാത്രമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച നിർദ്ദേശം മുംബൈയിലെ സഊദി കോൺസുലേറ്റ് മുഴുവൻ ട്രാവൽ ഏജൻസികൾക്കും കൈമാറിയിട്ടുണ്ട്. ഇത്തരത്തിലുള്ള എല്ലാ വിസകളും വി.എഫ്.എസ് കേന്ദ്രങ്ങൾ വഴി മാത്രമായിരിക്കും കോൺസുലേറ്റ് സ്വീകരിക്കുക. ഇക്കാര്യം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.