മക്ക: റമദാനിൽ ഗസ്റ്റ്‌സ് ഓഫ് ഗോഡ് സർവീസ് പ്രോഗ്രാം മക്കയിൽ നിന്ന് മദീന മസ്ജിദുന്ന ബവിയിലേക്ക് 17 റൗണ്ട് ബസ് റൂട്ടുകൾ പ്രഖ്യാപിച്ചു.
24 മണിക്കൂർ ബസ് സർവീസിന് ഓരോ ട്രിപ്പിനുമിടയിൽ 5 മിനിറ്റിൽ താഴെ കാത്തിരിപ്പ് സമയമുണ്ട്. പുതിയ പദ്ധതിയിലൂടെ തീർഥാടകർക്ക് സമാധാനപരമായി ചടങ്ങുകൾ പൂർത്തിയാക്കാനാകും. ബസ് റൂട്ടുകൾ, സ്റ്റോപ്പുകൾ, എത്തിച്ചേരുന്ന സമയം, നിരക്കുകൾ എന്നിവ ബാർകോഡുകളിലൂടെ മന്ത്രാലയം പരസ്യപ്പെടുത്തിയിട്ടുണ്ട്.