ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ

സൗദിയിൽ ആംബുലൻസുകളുടെ പിറകെ പോകുന്നവർ സൂക്ഷിക്കുക ഇല്ലെങ്കിൽ പിഴ


റിയാദ്- ആംബുലന്‍സുകളെ പിന്തുടരുന്നതും വഴി തടസ്സപ്പെടുത്തുന്നതും നിയമലംഘനമായി കണക്കാക്കി പിഴ ഈടാക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. ട്രാഫിക് വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പിഴ നടപടികള്‍ ഇന്ന് (ഞായര്‍) മുതല്‍ ആരംഭിച്ചതായി റെഡ്ക്രസന്റ് അറിയിച്ചു.
മനുഷ്യജീവന് സംരക്ഷണം നല്‍കുക, ട്രാഫിക് സുരക്ഷ വര്‍ധിപ്പിക്കുക, ഡ്രൈവര്‍മാര്‍ നിര്‍ദ്ദിഷ്ട പാതകള്‍ പാലിക്കുന്നതിന്റെ ശതമാനം വര്‍ധിപ്പിക്കുക, ആംബുലന്‍സ് സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ‘വഴിയൊരുക്കുക’യെന്ന പേരില്‍ റെഡ് ക്രസന്റ് ഇത് സംബന്ധിച്ച് പ്രത്യേക ബോധവത്കരണ കാമ്പയിന്‍ ആരംഭിച്ചത്. ആംബുലന്‍സുകള്‍ക്ക് വഴി തടസ്സപ്പെടുത്തുന്നതും അവയെ പിന്തുടരുന്നതും നിയമലംഘനമായി കണക്കാക്കും. ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ വഴിയാണ് ഇത്തരം വാഹനങ്ങളുടെ നിയമലംഘനം നിരീക്ഷിക്കുകയെന്ന് റെഡ് ക്രസന്റ് അറിയിച്ചു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!