ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

കുവൈറ്റിൽ പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യതയും തൊഴിൽ പെർമിറ്റും പരസ്പരം ബന്ധിപ്പിക്കുന്നു,ധാരാളം പ്രവാസികൾക്ക് തിരിച്ചടി ആയേക്കാം

കുവെെറ്റ് : രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യതയും അവര്‍ ജോലി ചെയ്യുന്ന തസ്‍തികയിലേക്കുള്ള തൊഴില്‍ പെര്‍മിറ്റും പരസ്‍പര ബന്ധിപ്പിക്കാനുള്ള നടപടികൾ കുവെെറ്റ് തുടങ്ങി. മാന്‍പവര്‍ പബ്ലിക് അതോറിറ്റിയാണ് ഇത് സംബന്ധിച്ച പുതിയ സംവിധാനം നടപ്പിലാക്കുന്നത്. അല്‍ ഖബസ് ദിനപ്പത്രം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

സ്വകാര്യ മേഖലയിലെ വിവിധ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള തസ്‍തികകളുടെ പേരുകൾ പരിശോധിക്കും. പിന്നീട് വിദ്യാഭ്യാസ യോഗ്യതകള്‍ നിര്‍ണയിക്കും. പദ്ധതി പൂർണ്ണമായും നടപ്പിലാക്കുന്നതോടെ മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവര്‍ ബന്ധപ്പെട്ട തസ്‍തികകളില്‍ ജോലി ചെയ്യുന്നത് തടയാൻ സാധിക്കും. ഇതോടെ രാജ്യത്ത് വിദ്യാഭ്യാസ യോഗ്യതയില്ലാതെ ജോലി ചെയ്യുന്ന പ്രവാസികൾക്ക് തിരിച്ചടിയാകും. പ്രവാസികളുടെ എണ്ണം രാജ്യത്ത് കുറച്ചുകൊണ്ടുവരുന്നതിന് വേണ്ടി തന്നെയാണ് ഇത്തരത്തിലൊരു നടപടിയുമായി കുവെെറ്റ് രംഗത്തെത്തിയിരിക്കുന്നത്. യോഗ്യതകളും സര്‍ട്ടിഫിക്കറ്റുകളും എല്ലാം പരിശോധിക്കുന്നത് പബ്ലിക് അതോരിറ്റി ഫോര്‍ മാന്‍പവറിലെ ഒക്യുപേഷണല്‍ സേഫ്‍റ്റി സെന്ററിന്റെ നേതൃത്വത്തിലായിരിക്കും.

ഫിനാന്‍സ്, ബാങ്കിങ് രംഗങ്ങളിൽ ജോലികൾ ചെയ്യുന്നവർ വിദ്യാഭ്യാസ യോഗ്യതകളുമായി നേരിട്ടുതന്നെ ബന്ധപ്പെടണം. വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ഒരു പ്രവാസിയും ഒരു മേഖലയിലും ജോലി ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം. കമ്പനികള്‍ക്ക് സഹെല്‍ ആപ്ലിക്കേഷന്‍ വഴി ആവശ്യമായ തസ്‍തികകളിലുള്ളവര്‍ ഏതൊക്കെ യോഗ്യതകള്‍ ഉള്ളവരായിരിക്കണമെന്ന് പരിശോധിക്കാന്‍ സാധിക്കും അതുവഴി തൊഴിലാളികളുടെ യോഗ്യതകൾ പരിശോധിക്കണം. കൂടാതെ ഇപ്പോൾ ജോലി ചെയ്യുന്നവരെ അവരുടെ വിദ്യാഭ്യാസ യോഗ്യതകള്‍ക്ക് അനുസരിച്ചുള്ള തസ്തികകളിലേക്ക് മാറ്റാനും സാധിക്കും. യോഗ്യതയില്ലാത്ത തസ്‍തികയില്‍ ജോലി ചെയ്യുന്ന പ്രവാസികളെ ഇതിൽ നിന്നും മാറ്റാൻ ഇതിലൂടെ സാധിക്കും എന്നാണ് അധികൃതർ പറയുന്നത്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
BAHRAIN - ബഹ്റൈൻ KUWAIT - കുവൈത്ത് OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ

🌐 ഇന്നത്തെ വിനിമയ നിരക്ക്

➖➖➖➖➖➖➖➖➖🪙 കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില➖➖➖➖➖➖➖➖➖ 22 കാരറ്റ് 🪙 1 ഗ്രാം. 4,650രൂപ 🪙 8 ഗ്രാം. 37,200 രൂപ 24 കാരറ്റ് 🪙 1 ഗ്രാം.
error: Content is protected !!