റിയാദ് – വിശുദ്ധ റമദാനിൽ ഇശാ, സുബ്ഹി നമസ്‌കാരങ്ങളിൽ ബാങ്കിനും ഇഖാമത്തിനുമിടയിലെ സമയം പത്തു മിനിറ്റ് ആയി കുറക്കാൻ ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നിർദേശിച്ചു. വിശ്വാസികളുടെ സൗകര്യാർഥമാണ് ബാങ്കിനും ഇഖാമത്തിനുമിടയിലെ സമയം കുറക്കുന്നതെന്ന് മന്ത്രി പറഞ്ഞു.