ഷാര്‍ജ:വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട വ്യത്യസ്ത രാജ്യക്കാരായ 399 തടവുകാരെ മോചിപ്പിക്കാന്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടു. റമദാന്‍ പ്രമാണിച്ചാണ് നടപടി. തടവു കാലത്ത് നല്ല പെരുമാറ്റം കാഴ്ചവെച്ച തടവുകാര്‍ക്കാണ് മോചനം ലഭിക്കുക.
തടവിലുള്ളവര്‍ക്ക് കുടുംബബന്ധങ്ങള്‍ ദൃഢമാക്കുന്നതിന് നല്‍കിയ ഈ അനുഗ്രഹത്തിന് ഷാര്‍ജ ഭരണാധികാരിയോട് ഷാര്‍ജ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സറി അല്‍ ഷംസി നന്ദി അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിന് സംഭാവന ചെയ്യുന്ന ഒരു നല്ല വ്യക്തിയാകാന്‍ ഈ അവസരത്തെ പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.