മക്ക- വിശുദ്ധ റമദാനില്‍ ഉംറ നിര്‍വഹിക്കുന്നതിനുള്ള ബുക്കിംഗ് നുസുക് ആപ്ലിക്കേഷനില്‍ തുടരുന്നു. വന്‍തിരക്കായതിനാല്‍ ബുക്കിംഗ് ലഭ്യമല്ലെന്ന പ്രചാരണം ശരിയില്ല. മിക്ക തീയതികളിലും തിരക്ക് കുടൂതലാണെന്ന് കാണിക്കുന്നുണ്ടെങ്കിലും ഉംറ നിര്‍വഹിക്കുന്നതിനുള്ള സമയം തെരഞ്ഞെടുക്കാനും ബുക്ക് ചെയ്യാനും ഇപ്പോഴും അവസരമുണ്ട്.
വിശുദ്ധ ഹറമിലെ പ്രവേശന കവാടത്തില്‍ ചെക്കിംഗ് ഇല്ലെന്ന പ്രാചരണത്തില്‍ ഇല്ലെന്ന പ്രചാരണവും വിശ്വസിക്കരുത്. ചെക്ക് ചെയ്താലും ഇല്ലെങ്കിലും ഉംറ സ്ലോട്ടുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യല്‍ നിര്‍ബന്ധമാണ്. വിശുദ്ധ മാസത്തില്‍ ഉംറ നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ബുക്കിംഗ് നടത്തി മതാഫിലേക്കുള്ള പ്രവേശനം ഉറപ്പാക്കി വേണം പോകാന്‍.
സൗദിയിലുള്ള പ്രവാസി കുടുംബങ്ങള്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ ഒരുമിച്ച് ബുക്ക് ചെയ്യാം. അതേസമയം ഫാമിലി വിസിറ്റ് വിസയിലും മറ്റു വിസകളിലും എത്തിയര്‍ വിസിറ്റേഴ്സ സെക് ഷനിലാണ് ബുക്ക് ചെയ്യേണ്ടത്. ഇതിനായി ഇ-മെയിലും നാട്ടിലെ ഫോണ്‍ നമ്പറായാലും മതി. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഇ-മെയില്‍ വഴിയാണ് ഒ.ടി.പി ലഭിക്കുക.