മക്ക – കൊറോണ വാക്‌സിനേഷൻ പൂർത്തിയാക്കാത്തവർക്കും വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും നമസ്‌കാരങ്ങൾ നിർവഹിക്കാൻ അനുമതിയുള്ളതായി ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഇതിന് ഇത്തരക്കാർ കൊറോണ ബാധിതരോ രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരോ ആകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ടെന്നും ഹറംകാര്യ വകുപ്പ് പറഞ്ഞു. വാക്‌സിനേഷൻ പൂർത്തിയാക്കാത്തവർക്ക് ഇരു ഹറമുകളിലും നമസ്‌കാരങ്ങൾ നിർവഹിക്കുകയും നുസുക് ആപ്പ് വഴി ഉംറ പെർമിറ്റ് നേടുകയും ചെയ്യാവുന്നതാണെന്നും ഇതിന് ഇത്തരക്കാർ കൊറോണ ബാധിതരോ രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരോ ആകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ടെന്നും, ഉംറക്ക് ബുക്ക് ചെയ്യാൻ വാക്‌സിൻ ഡോസുകൾ പൂർത്തിയാക്കൽ നിർബന്ധമാണോയെന്ന് ആരാഞ്ഞ് ഉപയോക്താക്കളിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായി ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.