റിയാദ്- ഞായറാഴ്ച സര്‍വീസ് തുടങ്ങിയ റിയാദ് ബസ് സര്‍വീസില്‍ സ്ത്രീകള്‍ക്ക് പ്രത്യേക ഇരിപ്പിടമുണ്ടാകും. ചില പ്രത്യേക വിഭാഗക്കാര്‍ക്ക് പകുതി ചാര്‍ജ് നല്‍കാവുന്ന കണ്‍സെഷന്‍ കാര്‍ഡും അനുവദിക്കും.
18 വയസ്സില്‍ താഴെയുള്ളവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും അറുപതും അതിന് മുകളിലും പ്രായമുള്ളവര്‍ക്കും രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായ സൈനികരുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കും കണ്‍സെഷന്‍ കാര്‍ഡ് നല്‍കും. ആനുകൂല്യം ലഭിക്കണമെങ്കില്‍ അര്‍ഹത തെളിയിക്കണമെന്നുണ്ട്.
അലി ബിന്‍ അബീതാലിബ് റോഡിലെ റിയാദ് ബസ് ഓഫീസില്‍ രേഖകള്‍ സമര്‍പ്പിച്ചാണ് കണ്‍സെഷന്‍ കാര്‍ഡ് എടുക്കേണ്ടത്. രാവിലെ 5.30 മുതല്‍ രാത്രി 11.30 വരെ എല്ലാ ദിവസവും ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്.
വളര്‍ത്തുമൃഗങ്ങളുമായി ബസില്‍ കയറാന്‍ അനുവദിക്കില്ല. തിന്നുകയും കുടിക്കുകയുമരുത്.