റിയാദ്: അടുത്ത ഏതാനും മണിക്കൂറുകളില്‍ സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. മഴ തിങ്കളാഴ്ച വരെ തുടരും.
റിയാദ്, നജ്റാന്, ജിസാന്‍, അസീര്‍, അല്‍ജൗഫ് എന്നിവിടങ്ങളില്‍ കാറ്റും മഴയും ആലിപ്പഴ വര്‍ഷവുമുണ്ടാകും. മലയോര പ്രദേശങ്ങള്‍, അണക്കെട്ടുകള്‍, വെള്ളക്കുഴികള്‍ എന്നിവിടങ്ങളില്‍ നിന്നകന്നു നില്‍ക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.