റിയാദ്- മസ്ജിദുല്‍ ഹറാമില്‍ റമദാന്‍ മാസത്തിലെ തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങള്‍ക്ക് ഇമാമുമാരെ ഇരുഹറം കാര്യസമിതി പ്രഖ്യാപിച്ചു. ശൈഖ് യാസിര്‍ അല്‍ദൂസരി, ഇരു കാര്യവിഭാഗം മേധാവി ശൈഖ് അബ്ദുറഹ്മാന്‍ അല്‍സുദൈസ്, ശൈഖ് അബ്ദുല്ല അല്‍ജുഹനി, ശൈഖ് മാഹിര്‍ അല്‍മുഐഖലി, ശൈഖ് ബന്ദര്‍ ബലൈല എന്നിവരാണ് ഇമാമുമാര്‍. 27 ാം രാവിന് ആദ്യ പകുതിയില്‍ ശൈഖ് അബ്ദുല്ല അല്‍ജുഹനിയും രണ്ടാം പകുതിയില്‍ വിത്‌റിനടക്കം ശൈഖ് യാസിര്‍ ദൂസരിയും നേതൃത്വം നല്‍കും.