റിയാദ്-ഇഫ്താര്‍ ക്യാമ്പുകള്‍ക്ക് പണം ചെലവിടുന്നതിലേറെ പുണ്യമുള്ളത് കടബാധിതരായി തടവറകളിലകപ്പെട്ടവരെ സഹായിക്കുന്നതിനാണെന്ന് സൗദി ഇസ് ലാമിക കാര്യമന്ത്രി ഡോ.ശൈഖ് അബ്ദുല്ലത്തീഫ് ആലുശൈഖ്. വിശുദ്ധ റമദാനില്‍ നോമ്പു തുറപ്പിക്കാന്‍ പണം ചെലവിടുന്നത് പുണ്യകര്‍മമാണ്, എന്നാല്‍ അതിലേറെ പ്രാധാന്യം ദിയധനം നല്‍കാനില്ലാത്തതിന്റെ പേരില്‍ തടവറകളില്‍ കഴിയുന്നവരെയും കടബാധിതരെയും സഹായിക്കുന്നതിനാണ്. ഇഫ്താര്‍ ക്യാമ്പുകളിലെത്തുന്നവര്‍ പലരും അത്യാവശ്യക്കാരായിരിക്കില്ല. എന്നാല്‍ തടവറകളിലുള്ളവര്‍ കൂടുതല്‍ അര്‍ഹരായിരിക്കുകയും ചെയ്യും. വരാനിരിക്കുന്ന വെള്ളിയാഴ്ചയിലെ പ്രഭാഷണം കടബാധിതരെ സഹായിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് വിവരിക്കുന്നതിന് ഇമാമുമാര്‍ മാറ്റിവെക്കണമെന്നും ആലു ശൈഖ് നിര്‍ദേശിച്ചു