സൗദിയിലെ മിക്ക പ്രദേശങ്ങളിലും അടുത്ത ആഴ്‌ച ആരംഭം വരെ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്
റിയാദ്: വരും ദിവസങ്ങളിൽ സൗദിയിലെ മിക്ക പ്രദേശങ്ങളിലും അടുത്ത ആഴ്‌ച ആരംഭം വരെ മഴയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനത്തിൽ, അസീർ, അൽ-ബാഹ, ഹായിൽ, അൽ-ഖസിം, നജ്‌റാൻ, ജിസാൻ പ്രവിശ്യകളിലെയും മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിലെയും ഭൂരിഭാഗം ഗവർണറേറ്റുകളിലും ഇടത്തരം മുതൽ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്രം അറിയിച്ചു. ഞായറാഴ്ച മുതൽ വ്യാഴം വരെ കുറഞ്ഞ ദൃശ്യപരതയോടെ, മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ എത്തുന്ന മണൽക്കാറ്റിനും സാധ്യതയുണ്ട്. മക്ക, റിയാദ്, […]