NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ കനത്ത മഴയെ തുടര്ന്ന് അല് ഹദ്ദ ചുരം (തായിഫ്) താല്ക്കലികമായി അടച്ചു BY GULF MALAYALAM NEWS March 12, 2023 0 Comments 519 Views http://തായിഫ് : കനത്ത മഴയെ തുടര്ന്ന് അല് ഹദ്ദ ചുരം താല്ക്കലികമായി അടച്ചതായി ട്രാഫിക് ഡയറക്റ്ററേറ്റ് അറിയിച്ചു. ഞായറാഴ്ച രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില് താരതമ്യേന ശക്തമായ മഴയും ഇടിയുമുണ്ടാകാനുള്ള സാധ്യത സൗദി കാലാവസ്ഥാ ഗവേഷണ കേന്ദ്രം ഇന്നലെ അറിയിച്ചിരുന്നു.സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് രാവിലെ മുതൽ മഴ രേഖപ്പെടുത്തി. മക്ക, മദീന, അബഹ എന്നിവടങ്ങളിൽ മഴ രേഖപ്പെടുത്തി. കാലാവസ്ഥ പ്രതികൂലമായേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് ജിദ്ദ, മക്ക, മദീന, അൽബാഹ തുടങ്ങിയ സ്ഥലങ്ങളിൽ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. രാവിലെ തന്നെ ചില ഭാഗങ്ങളിൽ കനത്ത മഴ രേഖപ്പെടുത്തി. പൊടി നിറഞ്ഞ ഉപരിതല കാറ്റിന്റെ പ്രവർത്തനത്തോടൊപ്പം പേമാരിയ്ക്കും ആലിപ്പഴ വർഷവും ഉണ്ടായേക്കുമെന്നും ഇടിമിന്നലിനും സാധ്യതയുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പുമായി ബന്ധപ്പെട്ട് മലയാളം ന്യൂസ് സ്ഥിരീകരിച്ചു. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക