GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

യു.എ.ഇയില്‍ രണ്ട് ഡയറ്ററി സപ്ലിമെന്റുകള്‍ നിരോധിച്ചു, പാര്‍ശ്വഫലങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം



അബുദാബി- ജിമ്മിനു പോകുന്നവരും മറ്റും ധാരാളമായി ഉപയോഗിക്കുന്ന ഡയറ്ററി സപ്ലിമെന്റുകള്‍ ദോഷം ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ യുഎഇ അധികൃതര്‍ ഇത്തരത്തിലുള്ള രണ്ട് ഡയറ്ററി സപ്ലിമെന്റുകള്‍ നിരോധിച്ചു. ഇവ വാങ്ങാനും ഉപയോഗിക്കാനും പാടില്ലെന്ന് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ‘മോണ്‍സ്റ്റര്‍ റാബിറ്റ് ഹണി’, ‘കിംഗ് മൂഡ്’ എന്നിവയാണ് യുഎഇ ആരോഗ്യ വകുപ്പ് നിരോധിച്ച രണ്ട് ഡയറ്ററി സപ്ലിമെന്റുകള്‍. ഇത്തരം ഡയറ്ററി സപ്ലിമെന്റുകള്‍ കഴിച്ചതിനുപിന്നാലെ എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.
പാക്കറ്റില്‍ വെളിപ്പെടുത്തിയിട്ടില്ലാത്ത ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ടെന്ന് ലബോറട്ടറി വിശകലനത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചത്. ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ക്കും കാരണമാകാവുന്നതാണ് ഈ ചേരുവകള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!