കാലാവധിയുള്ള വിസിറ്റിംഗ് വിസയിൽ രാജ്യത്തു കഴിയുന്നതിനിടെ കുട്ടി ജനിച്ചാൽ ആദ്യം ആശുപത്രിയിൽനിന്ന് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് സമ്പാദിക്കണം. അതിനു ശേഷം സർട്ടിഫിക്കറ്റ് ഹെൽത്ത് മന്ത്രാലയത്തിൽനിന്ന് അറ്റസ്റ്റ് ചെയ്യണം. തുടർന്ന് ബന്ധപ്പെട്ട നിങ്ങളുടെ എംബസിയിൽനിന്ന് കുട്ടിക്ക് യാത്രാരേഖ (പാസ്‌പോർട്ട്) സമ്പാദിക്കുകയും എയർലൈൻസിൽ ടിക്കറ്റ് ബുക്ക് ചെയ്യുകയും വേണം. ഈ രേഖകളുമായി ജവാസാത്തിനെ സമീപിച്ചാൽ എക്‌സിറ്റ് ലഭിക്കും.