ജവാസാത്തിൽ പാസ്പോർട്ട് അപഡേറ്റ് ചെയ്യേണ്ട ഉത്തരവാദിത്തം സ്പോൺസറുടേതാണ്.
കഫീലിന്റെ അബ്ശിർ വഴിയാണ് പാസ്പോർട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടത് ഇതിനു സാധിക്കാത്തവർ സ്പോൺസറോട് ജവാസാത്ത് ഓഫീസിനെ നേരിട്ടു സമീപിക്കാൻ പറഞ്ഞാൽ മതി. പഴയതും പുതിയതുമായ പാസ്പോർട്ടുമായാണ് ഇഖാമ സഹിതം സ്പോൺസർ ജവാസാത്തിനെ സമീപിക്കേണ്ടത്. നേരിട്ടു സമീപിച്ചാൽ അപ്ഡേറ്റ് ചെയ്തു ലഭിക്കും. തൊഴിലാളിക്ക് ഇത്തരം കാര്യങ്ങൾക്ക് നേരിട്ട് ജവാസാത്തിനെ സമീപിക്കാൻ കഴിയില്ല.