ചോദ്യം: എന്റെ പാസ്‌പോർട്ട് കാലാവധി കഴിഞ്ഞു. താമസിയാതെ ഇഖാമയുടെ കാലാവധിയും അവസാനിക്കും. പാസ്‌പോർട്ട് പുതുക്കുന്നതിനു മുമ്പ് ഇഖാമ പുതുക്കാൻ കഴിയുമോ? പാസ്‌പോർട്ട് പുതുക്കി ലഭിക്കുമ്പോഴേക്കും ഇഖാമ കാലാവധി കഴിയുമെന്നതിനാൽ പിന്നീട് പുതുക്കുമ്പോൾ കാലാവധി കഴിഞ്ഞതിന്റെ പേരിലുള്ള പിഴ ഒടുക്കേണ്ടി വരില്ലേ?
ഉത്തരം: ഇഖാമ പുതുക്കും നേരം പാസ്‌പോർട്ടിന് കാലാവധി ഉണ്ടായിരിക്കണം. എങ്കിൽ മാത്രമാണ് ഇഖാമ പുതുക്കാൻ കഴിയുക. അതിനാൽ ആദ്യം പാസ്‌പോർട്ട് പുതുക്കണം. പാസ്‌പോർട്ടിന്റെ കാലാവധി കഴിയുകയും ഇഖാമക്ക് കാലാവധി ഉണ്ടായിരിക്കുകയും ചെയ്യുമ്പോൾ ഇത്തരം ഇഖാമ ജവാസാത്ത് സിസ്റ്റത്തിൽ ഫ്രീസ് ചെയ്തുവെക്കും. പാസ്‌പോർട്ട് പുതുക്കി അത് ജവാസാത്ത് സിസ്റ്റത്തിൽ അപ്‌ഡേറ്റു ചെയ്യുന്നതുവരെ ഇങ്ങനെയായിരിക്കും ഇഖാമ ഉണ്ടാവുക. അതിനാൽ എത്രയും വേഗം പാസ്‌പോർട്ട് പുതുക്കി താമസിയാതെ തന്നെ ഇഖാമ പുതുക്കിയാൽ പിഴയില്ലാതെ രക്ഷപ്പെടാനാവും.