GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ദുബൈ അല്‍ ഖൂസ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയില്‍ വന്‍ തീപിടുത്തം

ദുബൈ: ദുബൈ അല്‍ ഖൂസ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയില്‍ വന്‍ തീപിടുത്തം. ബുധനാഴ്ച വൈകുന്നേരം ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിലെ ഒരു വെയര്‍ഹൗസിലാണ് തീപിടുത്തമുണ്ടായത്. സ്ഥലത്തു നിന്ന് കനത്ത പുക ഉയരുന്നത് വളരെ ദൂരെ നിന്ന് പോലും ദൃശ്യമായിരുന്നു.സിവില്‍ ഡിഫന്‍സും പൊലീസും ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നിരവധി ഫയര്‍ എഞ്ചിനുകളും സ്ഥലത്തെത്തി. സംഭവത്തെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!