മക്ക- പരിശുദ്ധ റമദാനിൽ ഉംറ നിർവഹിക്കുന്നതിന് അനുമതി പത്രം നേടിയിരിക്കണമെന്ന നിബന്ധന സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ബാധകമാണെന്ന് സൗദി ഹജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയം പുറത്തിറക്കിയ നുസ്‌ക് അപ്ലിക്കേഷനിലൂടെയോ തവക്കൽനാ അപ്ലിക്കേഷനിലെ മനാസിക് സർവീസിലൂടെയോ ഉംറ അനുമതി പത്രം നേടാം. കോവിഡ് ബാധയോ കോവിഡ് രോഗികളുമായി ഇടപഴകുകയോ ചെയ്യാത്ത ആർക്കും അപ്ലിക്കേഷനുകൾ വഴി അനുമതി പത്രം നേടാൻ കഴിയും. വിദേശങ്ങളിൽ നിന്ന് ഉംറ വിസയിലെത്തുന്നവർക്ക് സൗദിയിൽ താമസിക്കാനുള്ള വിസയുടെ പരമാവധി കാലാവധി 90 ദിവസമായിരിക്കുമെന്നും മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി.
റമളാനിൽ ഉംറ നിർവഹിക്കുന്നതിന് നിർബന്ധമായും പെർമിറ്റ് എടുക്കണം നിയമം സ്വദേശികൾക്കും വിദേശികൾക്കും ബാധകം
