റിയാദ്-റമദാന്‍ മാസത്തിലും ഈദുല്‍ഫിത്തറിലും ബാങ്കുകളുടെ പ്രവൃത്തിസമയം നിശ്ചയിച്ച് സെന്‍ട്രല്‍ ബാങ്ക് വാര്‍ത്താകുറിപ്പിറക്കി. റമദാനില്‍ ബാങ്ക് ശാഖകള്‍ രാവിലെ പത്ത് മുതല്‍ വൈകുന്നേരം നാലുവരെയും മണി ട്രാന്‍സ്ഫര്‍ സെന്ററുകള്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയും പ്രവര്‍ത്തിക്കും.
ഈദുല്‍ ഫിത്തറിന്റെ ഭാഗമായി നോമ്പ് 26ന് അഥവാ ഏപ്രില്‍ 17നാണ് അവസാന പ്രവൃത്തി ദിവസം. ശവ്വാല്‍ അഞ്ചിന് അഥവാ ഏപ്രില്‍ 25ന് ബാങ്കുകള്‍ അവധി കഴിഞ്ഞ് തുറക്കും.
ബലി പെരുന്നാള്‍ ദിനത്തില്‍ ദുല്‍ഹിജ്ജ നാലിന് അഥവാ ജൂണ്‍ 22ന് വ്യാഴം അവധി ആരംഭിക്കും. ദുല്‍ഹിജ്ജ 14ന് അഥവാ ജൂലൈ രണ്ടിന് പ്രവൃത്തി പുനരാരംഭിക്കും.സ്പീഡ് മണി ട്രാന്‍സ്ഫര്‍ കേന്ദ്രങ്ങള്‍ റമദാന്‍ ദിനത്തില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെ പ്രവര്‍ത്തിക്കും. ഈദുല്‍ ഫിത്തറിന് ഏപ്രില്‍ 20 മുതല്‍ 25 വരെയും ബലി പെരുന്നാളിന് ജൂണ്‍ 26 മുതല്‍ ജൂലൈ 2 വരെയും അവധിയായിരിക്കും. ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ സേവനത്തിനുള്ള കേന്ദ്രങ്ങളില്‍ മുഴു സമയം പ്രവര്‍ത്തിക്കും.