നജ്‌റാനിലെ സ്വീറ്റ്‌സ് കടകളിൽ സൗദിവൽക്കരണ സമിതിയംഗങ്ങൾ പരിശോധന നടത്തുന്നു.
നജ്‌റാൻ- സമ്പൂർണ സൗദിവൽക്കരണം പ്രഖ്യാപിച്ച തൊഴിലുകളിൽ വിദേശ ജോലിക്കാർ തൊഴിലെടുക്കുന്നത് തടയൽ ലക്ഷ്യമിട്ട് സൗദിവൽക്കരണ സമിതി നജ്‌റാൻ സോൺ നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി പേർ പിടിയിലായി. നജ്‌റാൻ, ശറൂറ പ്രദേശങ്ങളിലെ 64 ഓളം സ്വീറ്റ്‌സ്(ഹലവിയ്യാത്ത്) മഅജൂനാത്ത് കടകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. സ്ഥാപനങ്ങളിൽ സ്വദേശി, വിദേശി തൊഴിലാളികളുടെ സ്ത്രീ-പുരുഷ എണ്ണം തിരിച്ചുള്ള കണക്കുകൾ സമിതിയംഗങ്ങൾ രേഖപ്പെടുത്തി. സൗദിവൽക്കരിച്ച ഏതാനും പോസ്റ്റുകൾ ഒഴിഞ്ഞു കിടക്കുന്നതായി ഫീൽഡ് പരിശോധനയിൽ കണ്ടെത്തിയ സമിതി വൈകാതെ തന്നെ അത്തരം പോസ്റ്റുകളിൽ സ്വദേശികളെ നിയമിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
Tags
ശറൂറ, നജ്‌റാൻ തുടങ്ങിയ പ്രദേശങ്ങളിൽ സൗദി വൽക്കരണവുമായി ബന്ധപ്പെട്ട് വ്യാപക പരിശോധന
