റിയാദ് – കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം റിയാദിൽ ഫ്ലാറ്റ് വാടക ശരാശരി ഏഴു ശതമാനം തോതിൽ വർധിച്ചു. ശരാശരി ഫ്ലാറ്റ് വാടക 18,500 റിയാലിൽനിന്ന് 19,800 റിയാലായാണ് വർധിച്ചതെന്ന് മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയത്തിന്റെ വാടക സൂചിക വ്യക്തമാക്കുന്നു. പാർപ്പിട മേഖല ക്രമീകരിക്കാൻ ആരംഭിച്ച ഈജാർ നെറ്റ്‌വർക്കിൽ രജിസ്റ്റർ ചെയ്ത വാടക കരാറുകൾ പ്രകാരം വ്യത്യസ്ത വിഭാഗം പാർപ്പിട യൂനിറ്റുകൾക്കുള്ള വാടക, ശരാശരി വാടക, വാടക കരാറുകളുടെ എണ്ണം എന്നിവയെല്ലാം സൂചിക പ്രദർശിപ്പിക്കുന്നു.
റിയാദിൽ ഫ്ലാറ്റുകളുടെ വാടക വർദ്ധിക്കുന്നു… ഈ വർഷം വർദ്ധിച്ചത് ശരാശരി 7%
