തട്ടിപ്പ് മെസേജുകൾ കൈകാര്യം ചെയ്യേണ്ട രീതിയുമായി സൗദി പൊതു സുരക്ഷാ വിഭാഗം
സൗദിയിലെ മൊബൈൽ എസ് എം എസ് തട്ടിപ്പ് സംഘങ്ങൾക്കെതിരെ സൗദി പൊതു സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകി. തട്ടിപ്പ് മെസേജുകൾ മൊബൈലിൽ വന്നാൽ അവ ഡിലീറ്റ് ചെയ്യരുത്. മറിച്ച് പ്രസ്തുത മെസേജുകളെക്കുറിച്ച് ബന്ധപ്പെട്ട വിഭാഗങ്ങളെ അറിയിക്കുകയാണു ചെയ്യേണ്ടത്. പോലീസ് സ്റ്റേഷൻ വഴി, കുല്ലുനാ അമ്ന് വഴി, മക്കയിലും റിയാദിലും 911 ൽ, മറ്റു പ്രവിശ്യകളിൽ 999 ൽ എന്നിങ്ങനെയുള്ള മാർഗ്ഗങ്ങൾ ആണ് റിപ്പോർട്ട് ചെയ്യാൻ സ്വീകരിക്കേണ്ടതെന്നും പൊതു സുരക്ഷാ വിഭാഗം ഓർമ്മിപ്പിക്കുന്നു. എ ടി എം കാർഡ് […]