പ്രവാസികള്‍ ജാഗ്രത പുലര്‍ത്തണം നോര്‍ക്കയുടെ പേരില്‍ വ്യാജ പ്രചാരണം
തിരുവനന്തപുരം : നോര്‍ക്ക റൂട്ട്‌സിന്റെ സോഷ്യല്‍ മീഡിയ പോസ്റ്ററുകളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി തെറ്റിദ്ധാരണ പരത്തുന്ന ചില അറിയിപ്പുകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി നോര്‍ക്ക റൂട്ട്‌സ് സിഇഒഅറിയിച്ചു.പ്രവാസി ക്ഷേമനിധിയിലും നോര്‍ക്ക റൂട്ട്‌സിലും അംഗത്വം എടുത്താല്‍ മാത്രമേ പ്രവാസി ലോണ്‍ ലഭിക്കുകയുള്ളൂ എന്ന തരത്തിലുള്ള സന്ദേശങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇത് ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്. നോര്‍ക്കയുടെ പദ്ധതികളേയും പരിപാടികയളേയും പറ്റി പ്രചാരണം നടത്തുന്നത് നോര്‍ക്ക റൂട്ട്‌സ് തന്നെയാണ്. ഇതിനായി ഏതെങ്കിലും വ്യക്തികളേയോ സ്ഥാപനങ്ങളേയോ ചുമതലപ്പെടുത്തിയിട്ടില്ല. നോര്‍ക്കയുടെ സോഷ്യല്‍ മീഡിയ പോസ്റ്ററുകള്‍ ഉപയോഗിച്ചിച്ച് വ്യാജപ്രചരണംനടത്തുന്നവര്‍ക്കെതിരെ […]