റിയാദ്: മറ്റു വാഹനങ്ങള്‍ക്ക് സുഗമമായ സഞ്ചാര സൗകര്യം ഒരുക്കാന്‍ ട്രക്കുകളും ഭാരമുള്ള മറ്റുവാഹനങ്ങളും റോഡിന്റെ വലതുവശം ചേര്‍ന്നാണ് സഞ്ചരിക്കേണ്ടതെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. വ്യവസ്ഥ പാലിച്ചില്ലെങ്കില്‍ 3000 മുതല്‍ ആറായിരം റിയാല്‍ വരെയാണ് പിഴ.
കൂടുതല്‍ ട്രാക്കുകളുള്ള റോഡുകളില്‍ വലതുവശം ചേര്‍ന്നാണ് ട്രക്കുകള്‍ സഞ്ചരിക്കേണ്ടത്. ഹൈവേകളിലും മറ്റു റോഡുകളിലും ഇതേ വ്യവസ്ഥയാണ് നിലവിലുള്ളത്.