: ഒരു തൊഴിലാളിയെ ഒളിച്ചോട്ടക്കാരനാക്കി (ഹുറൂബ്) മനുഷ്യ വിഭവശേഷി മന്ത്രാലയത്തിൽ പരാതി നൽകണമെങ്കിൽ തൊഴിലാളിയുടെ റസിഡന്റ് ഐഡന്റിറ്റി (ഇഖാമ) സാധുത ഉള്ളതായിരിക്കണം. കാലാവധി കഴിഞ്ഞതും പിഴ ഒടുക്കേണ്ടതുമായ ഇഖാമയാണ് തൊഴിലാളിക്കുള്ളതെങ്കിൽ അയാളെ ഹുറൂബ് ആക്കാൻ തൊഴിലുടമക്ക് കഴിയില്ല. മാത്രമല്ല, രാജ്യത്തിനകത്തു തൊഴിലാളി ഉണ്ടായിരിക്കേ മാത്രമാണ് ഹുറൂബ് ആക്കാൻ സാധിക്കൂ. ഫൈനൽ എക്‌സിറ്റ് അടിച്ച ശേഷവും ഹുറൂബ് പ്രായോഗികമല്ല. ഹുറൂബ് ആക്കിയ ശേഷം 15 ദിവസത്തിനകമാണെങ്കിൽ തൊഴിലുടമക്ക് അബ്ശിർ വഴി അതു പിൻവലിക്കാം. എന്നാൽ 15 ദിവസത്തിനു ശേഷമാണ് പിൻവലിക്കുന്നതെങ്കിൽ അതിന്റെ നടപടിക്രമങ്ങൾ സങ്കീർണമാണ്. അതിന് മനുഷ്യ വിഭവ ശേഷി മന്ത്രാലയത്തെയാണ് സമീപിക്കേണ്ടത്. എക്‌സിറ്റ് റി എൻട്രിയിൽ തൊഴിലാളി രാജ്യത്തിനു പുറത്താണെങ്കിൽ തൊഴിലുടമക്ക് ഹുറൂബ് ആക്കാൻ കഴിയില്ല.
അതേ സമയം, ട്രാഫിക് നിയമ ലംഘനത്തിന് തൊഴിലാളിയുടെ പേരിൽ പിഴ ഉണ്ടെങ്കിലും കാലാവധിയുള്ള ഇഖാമയാണെങ്കിൽ സ്‌പോൺസർക്ക് ഹുറൂബ് ആക്കാനാവും.