ജിദ്ദ- സൗദിയിൽ വാഹനങ്ങളുടെ ഉമസ്ഥാവകാശം ഒഴിവാക്കൽ കാലാവധിയിൽ അവശേഷിക്കുന്നതു നാലു ദിവസം മാത്രമാണെന്ന് ട്രാഫിക് ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പ്. പല കാരണങ്ങളാലും ഉപയോഗശൂന്യമാകുകയോ നഷ്ടപ്പെട്ടുപോകുകയോ ചെയ്ത വാഹനങ്ങൾ ഉടമസ്ഥന്റെ പേരിൽ തന്നെ അവശേഷിക്കുന്നുണ്ടെങ്കിൽ ഫീസുകളോ ഫൈനുകളോ ഒന്നുമില്ലാതെ ഉമസ്ഥാവകാശം സൗജന്യമായി ഒഴിവാക്കിക്കൊടുക്കുന്നതാണ് ഏതാനും മാസങ്ങൾക്കു മുമ്പ് ട്രാഫിക് ഡയറക്ടറേറ്റ് പ്രഖ്യാപിച്ച സൗജന്യ പദവി ശരിയാക്കൽ പദ്ധതി. വർഷങ്ങളായി തന്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടു കിടക്കുന്ന വാഹനങ്ങളും സ്‌ക്രാപ്പ് മാർക്കറ്റിൽ വിറ്റൊഴിവാക്കിയവയുമെല്ലാം ഫൈനുകളും ഫീസുകളുമെല്ലാം അടച്ചു തീർത്ത് പെർമിറ്റ് പുതുക്കിയ ശേഷമേ ഉടമസ്ഥാവകാശം ഒഴിവാക്കാനാവുമായിരുന്നുള്ളൂ.