GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ പുതിയ ബിൽഡിംഗ് കോഡ് നിലവിൽ വന്നു. ഭൂകമ്പ പ്രതിരോധം പ്രധാനമെന്നും വ്യവസ്ഥകൾ പാലിക്കണമെന്നും മുന്നറിയിപ്പ്



റിയാദ്- സൗദിയിൽ പുതിയ ബിൽഡിംഗ് കോഡ് നിലവിൽ വന്നു. ഭൂകമ്പ പ്രതിരോധം പ്രധാനമെന്നും വ്യവസ്ഥകൾ പാലിക്കണമെന്നും മുന്നറിയിപ്പ്. പുതിയ നിർമാണ പദ്ധതികളുടെ പ്ലാനുകളും ഡിസൈനുകളും തയാറാക്കുമ്പോൾ ഭൂകമ്പങ്ങളെ ചെറുക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ നിർബന്ധമായും പാലിക്കണമെന്ന് രാജ്യത്തെ എൻജിനീയറിംഗ് ഓഫീസുകളോട് നഗരസഭകൾ ആവശ്യപ്പെട്ടു.
സൗദി ബിൽഡിംഗ് കോഡ് നിയമത്തിന്റെ പരിഷ്‌കരിച്ച നിയമാവലി ദിവസങ്ങൾക്കു മുമ്പ് പുറത്തിറക്കിയിരുന്നു. സൗദി ബിൽഡിംഗ് കോഡ് എസ്.സി.സി 301 ൽ പ്രറഞ്ഞിരിക്കുന്നതു പ്രകാരം ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിൽ കെട്ടിടങ്ങൾ രൂപകൽപന ചെയ്യുന്നതുമായി ബന്ധപ്പെട്ട ഘടനാപരമായ പ്ലാനുകൾ തയാറാക്കുമ്പോഴും അവലോകനം ചെയ്യുമ്പോഴും ഓഡിറ്റ് ചെയ്യുമ്പോഴും എൻജിനീയറിംഗ് ഓഫീസുകൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പരിഷ്‌കരിച്ച നിയമാവലി വ്യവസ്ഥകളിൽ അടങ്ങിയിരിക്കുന്നു. സൗദിയിലെ പ്രവിശ്യകളിലും നഗരങ്ങളിലും എല്ലാ തരം കെട്ടിടങ്ങളും നിർമിക്കുന്നതിനുള്ള ലൈസൻസിന് അപേക്ഷ സമർപ്പിക്കുന്നതിനു മുമ്പായി എൻജിനീയറിംഗ് ഓഫീസുകൾ ഈ വ്യവസ്ഥകൾ പാലിക്കൽ നിർബന്ധമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!