റിയാദ് : തലസ്ഥാന നഗരിയില്‍ ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ കഴിഞ്ഞിരുന്ന ചുറ്റുമതിലോടു കൂടിയ കോംപൗണ്ടില്‍ റിയാദ് നഗരസഭ റെയ്ഡ് നടത്തി. കോംപൗണ്ടില്‍ പൊട്ടിപ്പൊളിഞ്ഞ ഷെഡുകള്‍ പോലുള്ള മുറികളിലാണ് നിയമ ലംഘകര്‍ കഴിഞ്ഞിരുന്നത്. കോംപൗണ്ടിലും ഷെഡുകളിലും ടണ്‍ കണക്കിന് മാലിന്യങ്ങളും ആക്രിവസ്തുക്കളും കണ്ടെത്തി. പഴയ ഫര്‍ണിച്ചറിന്റെയും പ്ലാസ്റ്റിക് വസ്തുക്കളുടെയും മരഉരുപ്പടികളുടെയും വൈദ്യുതി ഉപകരണങ്ങളുടെയും വന്‍ ശേഖരം ഇവിടെ കണ്ടെത്തി.
കുപ്പത്തൊട്ടികളില്‍ നിന്നും മറ്റും ആക്രിവസ്തുക്കള്‍ ശേഖരിച്ച് വില്‍പന നടത്തുന്ന വിദേശികളാണ് കോംപൗണ്ടില്‍ കഴിഞ്ഞിരുന്നത്. റെയ്ഡിനിടെ ഇവരെ പിടികൂടാന്‍ കഴിഞ്ഞില്ല. ഷെവല്‍ ഉപയോഗിച്ച് മാലിന്യക്കൂമ്പാരങ്ങളും ആക്രികളും ലോറികളില്‍ നഗരസഭ നീക്കം ചെയ്യുകയും നിയമ വിരുദ്ധ ഷെഡുകള്‍ പൊളിച്ചുനീക്കുകയും ചെയ്തു. അനധികൃത കേന്ദ്രത്തില്‍ റെയ്ഡ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ റിയാദ് നഗരസഭ പുറത്തുവിട്ടു.
നിയമ ലംഘകര്‍ താമസിച്ചിരുന്ന കോംപൗണ്ടില്‍ റിയാദ് നഗരസഭ റെയ്ഡ് നടത്തി,നിയമ വിരുദ്ധമായ ഷെഡുകള്‍ പൊളിച്ചുനീക്കി
