ന്യൂ ഡൽഹി: ആധാറും -പാനും ലിങ്ക് ചെയ്യേണ്ട സമയ പരിധി മാർച്ച് 31ന് അവസാനിക്കും. ആദ്യം പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി 2017 ഓഗസ്റ്റ് 31 ആയിരുന്നു. പിന്നീട് പലപ്പോഴായി തീയതി നീട്ടി
2021 ജൂൺ 30 വരെയാക്കി. തുടർന്ന് കൊവിഡ് വ്യാപനം ഉൾപ്പടെയുള്ള പല കാരണങ്ങളാൽ വീണ്ടും തീയതി നീട്ടിയിരുന്നു.
പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ പ്രവർത്തനരഹിതമാകും. പാൻ പ്രവർത്തനരഹിതമായാൽ പാൻ നമ്പർ ഉപയോഗിച്ചുള്ള പണമിടപാടുകൾ സാധിക്കില്ല. 2023 മാർച്ച് 31 ന് ഉള്ളിൽ ആധാറും പാനും ലിങ്ക് ചെയ്തില്ലെങ്കിൽ സാമ്പത്തിക ഇടപാടുകൾ മുടങ്ങാനും പിഴയ്ക്കും കാരണമാകുമെന്നാണ് റിപ്പോർട്ട്.
ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ പാൻ കാർഡ് നിർബന്ധമാണ്. അതുകൊണ്ട് തന്നെ പാൻ ഇല്ലാതെ ആദായ നികുതി റിട്ടേൺ സാധിക്കില്ല. വരുമാനത്തിന്റെ വിശദാംശങ്ങൾ നൽകാൻ സാധിക്കാത്തതിനാൽ പലിശയും പിഴയും പ്രോസിക്യൂഷനും വരെ നേരിടേണ്ടി വരും.
https://eportal.incometax.gov.in/iec/foservices/#/login
പ്രവാസികൾ ശ്രദ്ധിക്കുക ആധാറും പാൻ കാർഡും ലിങ്ക് ചെയ്യേണ്ട സമയപരിധി മാർച്ച് 31ന് അവസാനിക്കും
