ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

പ്രവാസികൾക്ക് ഏറെ ഉപകാരപ്പെട്ട ജിദ്ദ എയർപോർട്ട് ബസ് ഇനി നോർത്ത് ടെർമിനലേക്കും


ജിദ്ദ – നഗരമധ്യത്തില്‍നിന്ന് ജിദ്ദ എയര്‍പോര്‍ട്ട് ഒന്നാം നമ്പര്‍ ടെര്‍മിനലിലേക്ക് അടുത്ത കാലത്ത് ആരംഭിച്ച എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ബസ് സര്‍വീസ് വിമാനത്താവളത്തിലെ നോര്‍ത്ത് ടെര്‍മിനലിലേക്ക് ദീര്‍ഘിപ്പിച്ചതായി ജിദ്ദ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനി അറിയിച്ചു.
ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനിയുമായും സാപ്റ്റ്‌കോയുമായും സഹകരിച്ചാണ് ജിദ്ദ ബലദ് കോര്‍ണിഷ് ബസ് സ്റ്റേഷനില്‍ നിന്ന് വിമാനത്താവളത്തിലേക്കും തിരിച്ചും എക്‌സ്പ്രസ് ബസ് സര്‍വീസ് നടത്തുന്നത്. ബലദ് ബസ് സ്റ്റേഷനും ജിദ്ദ എയര്‍പോര്‍ട്ട് ബസ് സ്റ്റേഷനും പുറമെ ഫഌമിംഗോ മാള്‍, അല്‍അന്ദലുസ് മാള്‍, മദീന റോഡില്‍ ബഗ്ദാദിയ ഡിസ്ട്രിക്ട് എന്നീ മൂന്നിടങ്ങളിലാണ് എക്‌സ്പ്രസ് ബസ് സര്‍വീസിന് സ്റ്റോപ്പുകളുള്ളത്. ബലദില്‍ നിന്ന് ജിദ്ദ എയര്‍പോര്‍ട്ട് നോര്‍ത്ത് ടെര്‍മിനലിലേക്കും തിരിച്ചും 104 കിലോമീറ്റര്‍ ദൂരമാണ് ഓരോ സര്‍വീസിലും ബസുകള്‍ താണ്ടുന്നത്.
സമൂഹത്തില്‍ എല്ലാ തുറകളിലും പെട്ടവര്‍ക്ക് താങ്ങാവുന്ന നിലക്ക് ഒരു ദിശയില്‍ 20 റിയാലില്‍ കവിയാത്ത നിലയിലാണ് ടിക്കറ്റ് നിരക്ക് നിര്‍ണയിച്ചിരിക്കുന്നത്. ആഴ്ചയില്‍ ഏഴു ദിവസവും ഇരുപത്തിനാലു മണിക്കൂറും എക്‌സ്പ്രസ് ബസ് സര്‍വീസ് ലഭ്യമാണ്. 33 സീറ്റുകളുള്ള ബസുകളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. ഇതിനു പുറമെ വികലാംഗര്‍ക്കുള്ള പ്രത്യേക സ്ഥലങ്ങളും ലഗേജുകള്‍ സൂക്ഷിക്കാനുള്ള സ്ഥലങ്ങളും ബസുകളിലുണ്ട്. ജിദ്ദ എയര്‍പോര്‍ട്ടിലെ സെയില്‍സ് പോയിന്റുകള്‍ വഴി ബസ് ടിക്കറ്റുകള്‍ ലഭിക്കും. സാപ്റ്റ്‌കോ ആപ്പും വഴി ടിക്കറ്റ് നിരക്ക് അടക്കാന്‍ സാധിക്കും.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!