മക്ക: ലോകത്തിലെ ഏറ്റവും ശക്തമായ ശബ്ദ സംവിധാനം മക്കയിലെ ഗ്രാൻഡ് മോസ്‌കിൽ. മക്ക ഹറം പള്ളിയിലെ ഇലക്‌ട്രോണിക് ബിസിനസ്സ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ എഞ്ചിനിയർ സയീദ് ബിൻ ഖലഫ് അൽ ഉമരിയാണ് മക്കയിലെ വിശുദ്ധ മസ്ജിദിൽ പ്രവർത്തിക്കുന്ന മൈക്ക്, സ്പീകർ സംവിധാനങ്ങളുടെ സജ്ജീകരണങ്ങൾ വെളിപ്പെടുത്തിയത്. മക്ക ഹറം പള്ളിക്കകത്തും മുറ്റങ്ങളിലുമായി ഏഴായിരം സ്പീക്കറുകൾ ആണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭംഗിയായ പ്രവർത്തനത്തിനായി 120 എഞ്ചിനീയർമാരും സാങ്കേതിക വിദഗ്ധരും പരിപാലിക്കുന്നതിനായി പ്രവർത്തിക്കുന്നു. സ്ഥിരമായി എല്ലാ വാങ്കിനും മുമ്പായി പരിശോധന നടത്തി സജ്ജീകരണം ഉറപ്പ് വരുത്തുന്നുണ്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇലക്‌ട്രോണിക് ബിസിനസ് പ്രതിനിധീകരിക്കുന്ന ഇരു ഹറം ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ്, ഓഡിയോ സിസ്റ്റങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് മേൽനോട്ടം വഹിക്കുന്നു. കൺട്രോൾ റൂമുകൾ സ്ഥിതി ചെയ്യുന്ന രണ്ടാം സഊദി ഹറം വിപുലീകരണത്തിലേക്കും സബ്‌റൂമിലേക്കും ഇത് ബന്ധിപ്പിച്ചിരിക്കുന്നു. പുതിയ മസ്‌അ ഏരിയയിലാണ് ഇവ ഒരുക്കിയിരിക്കുന്നത്. മുഅദ്ദിനുകളുടെയും ഇമാമുമാരുടെയും ശബ്ദം വ്യക്തമായി പിടിച്ചെടുക്കുന്നതിനായി അതി നൂതന സംവേദനക്ഷമതയുള്ള ആന്റിനകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
കൺട്രോൾ റൂമുകൾക്കുള്ളിൽ നിന്ന് ആരാധകർക്ക് ശല്യമാകാത്ത വിധത്തിൽ ശബ്ദ ബാലൻൻസിങ്ങും നടക്കുന്നു. ഗ്രാൻഡ് മോസ്‌കിന്റെ എല്ലാ ഭാഗങ്ങളിലും ചുറ്റുമുള്ള ചത്വരങ്ങളിലും ശബ്ദം എത്തിച്ചേരുന്നു.
ഇരു ഹറമുകളും കഠിനമായ പരിശ്രമവും നൂതന സേവനങ്ങളും കൊണ്ട് പരിപാലിക്കുന്നതിൽ ഇടരു ഹറം കാര്യാലയ വകുപ്പ് ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കാഴ്ച വെക്കുന്നത്. ലോകത്തിലെ ഏറ്റവും വലുതും മികച്ചതുമായ ശബ്‌ദ സംവിധാനങ്ങളിലൊന്നായ ഗ്രാൻഡ് മോസ്‌കിലെ ശബ്ദ സംവിധാനവും മറ്റ് നിരവധി സേവനങ്ങളിലൂടെയും ഹറം കാര്യാലയ വകുപ്പ് ഉദ്യോഗസ്ഥരുടെ ജോലിയോടുള്ള അർപ്പണബോധം ഗുണനിലവാരത്താൽ എടുത്തുകാണിക്കുന്നു.