കുവൈത്ത് സിറ്റി: റമദാൻ മാസത്തിൽ സ്കൂള്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തുമെന്ന വാര്‍ത്ത നിഷേധിച്ച് വിദ്യാഭ്യാസ മന്ത്രാലയം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തേണ്ട ആവശ്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ലോവര്‍ പ്രൈമറി ക്ലാസുകള്‍ 9.30ന് ആരംഭിച്ച് ഉച്ചക്ക് ഒരു മണിക്കും പ്രൈമറി- മിഡിൽ- ഹൈസ്കൂൾ ക്ലാസുകള്‍ 1.30നും അവസാനിക്കും. നേരത്തെ റമദാന്‍ മാസത്തിലെ തിരക്ക് പരിഹരിക്കുന്നതിനായി സ്കൂളുകളിലും കോളജ്, യൂനിവേഴ്സിറ്റികളിലും ഓണ്‍ലൈന്‍ ക്ലാസ് നടത്തണമെന്ന് പാര്‍ലമെന്‍റ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളും ഒരേ സമയത്ത് കഴിയുന്നതിനാല്‍ കടുത്ത ഗതാഗതക്കുരുക്കാണ് റോഡുകളില്‍ അനുഭവപ്പെടുന്നത്.