റിയാദ്- തുര്‍ക്കിയിലെ ഹത്തായില്‍ തിങ്കളാഴ്ച രാത്രി 6.4, 5.8 ഡിഗ്രി രേഖപ്പെടുത്തിയ ഭൂകമ്പം സൗദി അറേബ്യയെ ബാധിക്കില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും സൗദി ജിയോളജിക്കല്‍ സര്‍വെ വക്താവ് താരിഖ് അബാ അല്‍ഖൈല്‍ അറിയിച്ചു.
സൗദിയുടെ ഉത്തര അതിര്‍ത്തിയും ഭൂകമ്പ പ്രഭവ കേന്ദ്രവും തമ്മില്‍ ഏറെ ദൂരമുണ്ട്. ഈ പ്രദേശത്ത് ഇനിയും ഭൂചലനത്തിനു സാധ്യതകളുണ്ട്. വിദൂരമായ പ്രഭവ കേന്ദ്രമായതിനാല്‍ സൗദി അറേബ്യയെ ബാധിക്കില്ല- അദ്ദേഹം പറഞ്ഞു.