റിയാദ്- റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഖുറയ്യാത്തിലേക്കുള്ള സർവീസ് സൗദിയ പുനരാരംഭിക്കുന്നതായി അൽജൗഫ് ഗവർണറേറ്റ് അറിയിച്ചു. രണ്ടു മാസം മുമ്പാണ് ഖുറയ്യാത്ത് സർവീസ് സൗദിയ നിർത്തിവെച്ചത്. ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിറുമായി ഏകോപനം നടത്തിയതിനെ തുടർന്നാണ് സൗദിയ സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ചതെന്ന് അൽജൗഫ് ഗവർണറേറ്റ് പറഞ്ഞു. ഏപ്രിൽ ഒന്നു മുതൽ റിയാദ്, ഖുറയ്യാത്ത് സർവീസ് സൗദിയ പുനരാരംഭിക്കുമെന്നും ഗവർണറേറ്റ് പറഞ്ഞു.