റിയാദ് : തിങ്കളാഴ്ച വരെ സൗദി അറേബ്യയില്‍ കൊടും തണുപ്പായിരിക്കുമെന്നും എല്ലാവരും തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്നും കാലാവസ്ഥ നിരീക്ഷകന്‍ അബ്ദുല്‍ അസീസ് അല്‍ഹുസൈനി പറഞ്ഞു. ഇത് ദൈര്‍ഘ്യമുള്ള ശീത തരംഗമാണ്. ഈ വര്‍ഷത്തെ ഒമ്പതാമത്തെ ശീത തരംഗമാണിത്. വ്യാഴാഴ്ച മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശീതക്കാറ്റ് അടിച്ചുവീശാന്‍ തുടങ്ങി. വെള്ളി, ശനി ദിവസങ്ങളില്‍ അത് പാരമ്യതയിലെത്തി. തിങ്കളാഴ്ച വരെ തുടരും. പിന്നീട് ഘട്ടം ഘട്ടമായി താപനില ഉയരും.
വടക്കന്‍ പ്രവിശ്യയിലും മധ്യപ്രവിശ്യയുടെ വടക്ക് ഭാഗത്തും മഞ്ഞു രൂപപ്പെടുന്നതിനാല്‍ താപനില ഒന്ന്, മൈനസ് ഒന്ന്, മധ്യപ്രവിശ്യയിലും ഹൈറേഞ്ചുകളിലും മൂന്നു മുതല്‍ ഒമ്പത്, കിഴക്കന്‍ പ്രവിശ്യയിലും മദീനയിലും അഞ്ചു മുതല്‍ 14, മക്കയില്‍ 15 മുതല്‍20, ജിസാനില്‍ 22 മുതല്‍ 24 വരെയുമായിരിക്കും താപനില.