മസ്‌കത്ത്- വിദേശികള്‍ക്ക് ഫാമിലി വിസ ലഭിക്കാനുള്ള ശമ്പള നിരക്ക് ഒമാന്‍ സര്‍ക്കാര്‍ 150 റിയാലായി കുറച്ചു. നേരത്തെ ഇത് 350 റിയാലായിരുന്നു. മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് ഇത് പ്രയോജനകരമാകും. ഒമാനിലെ പ്രാദേശിക മാധ്യമമാണ് ആര്‍.ഒ.പി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
കുറഞ്ഞത് 350 റിയാല്‍ ശമ്പളം വാങ്ങുന്നവര്‍ക്ക് മാത്രമേ ഒമാനിലേക്ക് കുടുംബത്തെ കൊണ്ടുവരാന്‍ നേരത്തെ അനുമതി ഉണ്ടായിരുന്നുള്ളു. ഈ നിയമം ആണ് മാറിയിരിക്കുന്നത്. കൂടുതല്‍ കുടുംബങ്ങള്‍ രാജ്യത്തേക്ക് വരുന്നത് സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്തും എന്നതിനാലാണ് പുതിയ തീരുമാനം.