ദുബായ്: യു.എ.ഇയിലേക്ക് എടുത്ത വിസ ഉപയോഗിച്ചില്ലെങ്കില്‍ ഇനി മുതല്‍ സ്വയം റദ്ദാകില്ലെന്നും വിസ റദ്ദാക്കാന്‍ നിശ്ചിത ഫീസ് നല്‍കി അപേക്ഷിക്കണമെന്നും ട്രാവല്‍ ഏജന്‍സികള്‍ക്കു അറിയിപ്പ്.
അല്ലെങ്കില്‍ വിസയുടെ കാലാവധി നീട്ടാന്‍ അപേക്ഷിക്കാം. ഒരിക്കല്‍ അനുവദിച്ച വിസ ഉപയോഗിക്കാതിരുന്നാല്‍ പിന്നീട്, മറ്റു വിസക്ക് അപേക്ഷിക്കുമ്പോള്‍ അനുമതി ലഭിക്കില്ലെന്നും അറിയിപ്പില്‍ പറയുന്നു.
ഒരു മാസത്തെ സന്ദര്‍ശക വിസ ലഭിച്ചയാള്‍ 30 ദിവസത്തിനിടെ രാജ്യത്ത് എത്തിയില്ലെങ്കില്‍ ഇമിഗ്രേഷന്‍ സൈറ്റില്‍ പോയി വിസ റദ്ദാക്കണം. ഇതിനു ഫീസുണ്ട്. ട്രാവല്‍ ഏജന്‍സികള്‍ വഴിയാണെങ്കില്‍ അവരുടെ ഫീസും കൂടി ചേര്‍ത്തുള്ള തുക നല്‍കണം. അല്ലെങ്കില്‍ 200 ദിര്‍ഹം മുടക്കി വിസയുടെ കാലാവധി 30 ദിവസത്തേക്കു നീട്ടണം.
ഉപയോഗിക്കാത്ത വിസ കാലാവധി കഴിയുമ്പോള്‍ ഇമിഗ്രേഷന്റെ കംപ്യൂട്ടര്‍ സംവിധാനത്തില്‍ നിന്നു തനിയെ റദ്ദാകുമായിരുന്നു. ആ സൗകര്യമാണ് പൂര്‍ണമായും എടുത്തു കളയുന്നത്. ഉപയോഗിക്കാത്ത സന്ദര്‍ശക വിസ റദ്ദാക്കിയാല്‍ മാത്രമേ പുതിയ സന്ദര്‍ശക വിസ ലഭിക്കു എന്ന രീതിയിലേക്കു ഇമിഗ്രേഷന്റെ പോര്‍ട്ടല്‍ സംവിധാനം പൂര്‍ണമായും മാറിയിട്ടുണ്ട്. റദ്ദാക്കാന്‍ 300 ദിര്‍ഹം വരെ ചെലവാകും.