റിയാദ് : രണ്ട് കാര്യങ്ങളിലൊന്ന് പൂർത്തിയാകും വരെ ഒരു തൊഴിലാളിയുടെ ഉത്തരവാദിത്വം ആദ്യ കഫീലിനു തന്നെയായിരിക്കുമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.
തൊഴിലാളി സൗദിയിൽ നിന്ന് ഫൈനൽ എക്സിറ്റിൽ പോകുന്ന നടപടിക്രമങ്ങൾ പൂർത്തിയാകൽ,അല്ലെങ്കിൽ മറ്റൊരു സ്ഥാപനത്തിലേക്ക് സ്പോൺസർഷിപ്പ് മാറൽ എന്നിവയാണ് ആ രണ്ട് കാര്യങ്ങൾ.
അതോടൊപ്പം ആരോഗ്യ ഇൻഷൂറൻസ് സംവിധാനം നൽകുന്ന എല്ലാ പരിരക്ഷയും തന്റെ തൊഴിലാളിക്ക് ലഭ്യമാക്കൽ ഒരു തൊഴിലുടമയുടെ ബാധ്യതയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഒരു സ്വദേശി സ്ഥാപനമുടമ സൗദിവത്ക്കരണ അനുപാതത്തിൽ ഉൾപ്പെടുന്നതിനുള്ള രണ്ട് നിബന്ധനകളും മന്ത്രാലയം ഓർമ്മപ്പെടുത്തി.