റിയാദ് :വിദേശങ്ങളില്‍ നിന്ന് ഡ്രൈവര്‍ വിസയില്‍ പുതുതായി സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിദേശികള്‍ക്ക് തങ്ങളുടെ പക്കലുള്ള ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഉപയോഗിച്ച് മൂന്നു മാസം വരെ സൗദിയില്‍ വാഹനമോടിക്കാവുന്നതാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. സൗദി ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതു വരെയുള്ള കാലത്ത് സ്വന്തം നാട്ടില്‍ നിന്ന് ലഭിച്ച ലൈസന്‍സ് ഉപയോഗിച്ച് വിദേശി ഡ്രൈവര്‍ക്ക് സൗദിയില്‍ വാഹനമോടിക്കാന്‍ കഴിയുമോയെന്ന് ആരാഞ്ഞ് ഉപയോക്താക്കളില്‍ ഒരാള്‍ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇങ്ങിനെ പുതിയ തൊഴില്‍ വിസയില്‍ സൗദിയിലെത്തുന്ന വിദേശി ഡ്രൈവര്‍ക്ക് സ്വന്തം നാട്ടിലെ അംഗീകൃത ലൈസന്‍സ് ഉപയോഗിച്ച് സൗദിയില്‍ വാഹനമോടിക്കാന്‍ ലൈസന്‍സ് അംഗീകൃത സ്ഥാപനം വഴി വിവര്‍ത്തനം ചെയ്യണമെന്നും ഓടിക്കുന്ന വാഹനത്തിന്റെ ഇനത്തിനനുസരിച്ച ലൈസന്‍സായിരിക്കണം കൈവശമുണ്ടാകേണ്ടതെന്നും വ്യവസ്ഥകളുണ്ടെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.