കുവൈത്ത് സിറ്റി- പുതിയ അധ്യയന വര്‍ഷത്തില്‍ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ അധ്യാപകരാകാന്‍ വിദേശികള്‍ക്കും ക്ഷണം. വിദേശികളെ വിവാഹം കഴിച്ച സ്വദേശി വനിതകളുടെ മക്കള്‍ക്കും കുവൈത്തിലെ പൊതു, സ്വകാര്യ സര്‍വകലാശാലകളില്‍നിന്ന് ബിരുദം നേടിയ വിദേശികള്‍ക്കും അപേക്ഷിക്കാം.
ഇംഗ്ലീഷ്, ഫ്രഞ്ച്, മാത്‌സ്, സയന്‍സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ജിയോളജി, ഫിലോസഫി, അറബിക്, കംപ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഉയര്‍ന്ന യോഗ്യതയുള്ള വിദേശ അധ്യാപകരെ നിയമിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മിഷന്‍ അനുമതി നല്‍കുകയായിരുന്നു.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അറബിക് അധ്യാപക തസ്തികകളും ഇതര വനിതാ അധ്യാപക തസ്തികകളും കുവൈത്തി വനിതകളുടെ വിദേശികളായ മക്കള്‍ക്കു മാത്രമായി സംവരണം ചെയ്തിട്ടുണ്ട്.