GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

⚠️?ഹുവാവി ഉൽപ്പന്നങ്ങൾ സൗദിയിൽ ഉപയോഗിക്കുന്നവർക്ക് അതീവ സൈബർ സുരക്ഷാ മുന്നറിയിപ്പ്

ജിദ്ദ-സൗദിയിൽ ഹുവാവി ഉൽപ്പന്നങ്ങളുടെ സുരക്ഷയെ കുറിച്ച് സൗദി സൈബർ സുരക്ഷാ വിഭാഗം രാജ്യത്തെ ഉപഭോക്താക്കൾക്ക് ഉയർന്ന ഗ്രേഡിലുള്ള മുന്നറിയിപ്പു നൽകി.

സുരക്ഷ വീഴ്ച ശ്രദ്ധയിൽ പെട്ടയുടൻ തന്നെ അതു പരിഹരിക്കുന്നതിനായി സോഫ്റ്റ് വെയർ അപ്‌ഡേഷൻ പൂർത്തിയാക്കിയതായി കമ്പനി തന്നെ പുറത്തു വിട്ട പ്രസ്താവനയുടെ പശ്ചാത്തലത്തിൽ കൂടിയാണ് സൈബർ സെക്യൂരിറ്റി വിഭാഗം മുന്നറിയിപ്പു നൽകിയിരിക്കുന്നത്.
ഹുവാവി ഉൽപന്നങ്ങളുടെ സോഫ്റ്റുവെയറുകളിലേക്ക് സുരക്ഷാ മുൻകരുതലുകൾ മറികടന്ന് ഹാക്കർമാർക്ക് പ്രവേശിക്കാൻ സാധിക്കുന്ന തരത്തിലുള്ള വീഴ്ചകളുണ്ടെന്നും സുരക്ഷാ പഴുതുകളുള്ള വേർഷനു പകരം പുതുക്കിയ വേർഷൻ അപ്‌ഡേറ്റ് ചെയ്യാൻ നിർദേശിച്ചു കൊണ്ട് ഹുവാവി നൽകിയ വിശദീകരണം ശ്രദ്ധിക്കണമെന്നും മുന്നിറിയിപ്പിൽ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!