ഒമാൻ : ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റിലെ പ്രധാന റോഡ് ഭാഗികമായി അടച്ചിടും. സുൽത്താൻ ഖാബൂസ് സ്ട്രീറ്റ് റോഡാണ് ഭാഗികമായി അടച്ചിടുന്നത്. മസ്കറ്റ് നഗരസഭ ആണ് ഇക്കര്യം അറിയിച്ചത്. സാങ്കേതിക പരിശോധനകൾ, റോഡിൽ സർവേ എന്നിവ നടത്താൻ വേണ്ടിയാണ് അടച്ചിടുന്നത്. ഇന്നലെ രാത്രി മുതൽ നിയന്ത്രണങ്ങൾ വന്നു.
ഫെബ്രുവരി ഒന്‍പതാം തീയ്യതി വ്യാഴാഴ്ച വരെയാണ് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രാത്രി പതിനൊന്ന് മണി മുതൽ പുലര്‍ച്ചെ നാല് മണി വരെ ഈ റോഡിലൂടെ യാത്ര സാധ്യമല്ല. അൽ സുൽഫി റൗണ്ട് എബൗട്ടിൽ നിന്ന് അൽ ഖൗദ് ദിശയിലേക്കുള്ള സുൽത്താൻ ഖാബൂസ് സ്ട്രീറ്റ് റോഡിലായിരിക്കും ഈ നിയന്ത്രണമെന്നാണ് മസ്കറ്റ് നഗരസഭ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്.
ഗതാഗത നിയന്ത്രണത്തിനായി റോയൽ ഒമാൻ പോലീസ് രംഗത്തുണ്ടായിരിക്കും. കഴിഞ്ഞ ദിവസം ആണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നഗരസഭ പുറത്തുവിട്ടത്. ട്വിറ്ററിലൂടെയാണ് ഇവർ അറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്. ഈ റോഡിൽ ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ നിയന്ത്രണങ്ങലളും പാലിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.