ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
WORLD

തുർക്കി-സിറിയ ഭൂകമ്പം, മരണം 2300 കടന്നു.


ഇസ്തംബൂൾ : തെക്കുകിഴക്കൻ തുർക്കിയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിനു പിന്നാലെയുണ്ടായ തുടർ പ്രകമ്പനങ്ങളിൽ മരണസംഖ്യ വീണ്ടും ഉയർന്നു. വടക്കൻ സിറിയയിലും കനത്ത നാശനഷ്ടമുണ്ടായി.
തുർക്കിയിൽ കുറഞ്ഞത് 1,500 മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ സിറിയയിൽ ഇതുവരെയായി 801 പേർ മരിച്ചതായി ദുരന്ത, എമർജൻസി മാനേജ്‌മെന്റ് അതോറിറ്റി മേധാവി അറിയിച്ചു.
നാശം വിതച്ച പ്രദേശങ്ങളിലെല്ലാം ദുരന്ത നിവാരണ സംഘങ്ങൾ എത്തിയിട്ടുണ്ടെന്നും ഇപ്പോഴും ഊർജിത ജീവൻസുരക്ഷാ നടപടികൾ തുടരുകയാണെന്നും എമർജൻസി മാനേജ്‌മെന്റ് അതോറിറ്റി മേധാവി ഒർഹാൻ ടാറ്റർ പറഞ്ഞു.
ഭൂകമ്പത്തിൽ കുറഞ്ഞത് 8,533 പേർക്ക് പരിക്കേറ്റു. തെക്കുകിഴക്കൻ തുർക്കിയിൽ 2,834 കെട്ടിടങ്ങൾ തകർന്നതായും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 13 വരെ രാജ്യത്തെ സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് തുർക്കി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇന്ന് പുലർച്ചെ 4.10-ഓടെയാണ് ആദ്യ ഭൂചലനമുണ്ടായത്. 12 മണിക്കൂറിനകം തുർക്കിയലും അതിർത്തി പ്രദേശമായ സിറിയയിലും മൂന്ന് തുടർചലനങ്ങളാണുണ്ടായത്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. നൂറുകണക്കിന് പേർ ഇപ്പോഴും കെട്ടിടങ്ങൾക്ക് അടിയിലുള്ളതായാണ് വിവരം.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

WORLD

തുര്‍ക്കി – സിറിയ ഭൂകമ്പത്തില്‍ മരണം 12000 കടന്നു.മരണ സംഖ്യ ഇനിയും കൂടിയേക്കും

അങ്കാറ: തുര്‍ക്കി – സിറിയ ഭൂകമ്പത്തില്‍ മരണം 12000 കടന്നു. മരണ സംഖ്യ ഇനിയും കൂടിയേക്കും. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെയും അല്ലാതെയും നിരവധി പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്ന്
BAHRAIN - ബഹ്റൈൻ Hajj Umrah INDIA JOB VACANCY - പുതിയ ഗൾഫ് ജോലികൾ KERELA KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ UAE - യുഎഇ WORLD

ഇനി ഓട്ടോമാറ്റിക് ഡ്രൈവിന്റെ കാലം സൗദിയിൽ സെൽഫ് ഡ്രൈവിംഗ് കാർ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ തുടങ്ങി.

റിയാദ് – രാജ്യത്ത് ആദ്യമായി സെൽഫ് ഡ്രൈവിംഗ് കാർ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ തുടങ്ങി. ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിറിനെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി ഗതാഗത,
error: Content is protected !!