സൗദിയിൽ തൊഴിലുടമ തൊഴിലാളികളോട് വിവേചനം കാണിച്ചാൽ പരാതിപ്പെടാൻ തൊഴിലാളികൾക്ക് അവകാശമുണ്ടെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഏതൊരുവിധത്തിലുളള വിവേചനവും തൊഴിലുടമ കാണിക്കാൻ പാടില്ല. അത് തൊഴിൽ വ്യവസ്ഥയുടെ ലംഘനമായാണ് കണക്കാക്കുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു.
ഏതെങ്കിലും തരത്തിലുള്ള വിവേചനം തൊഴിലുടമയുടെ ഭാഗത്ത് നിന്നുണ്ടായാൽ അക്കാര്യം മന്ത്രാലയത്തിൻ്റെ ഏകീകൃത അപേക്ഷയിലൂടെ റിപ്പോർട്ട് ചെയ്യാൻ തൊഴിലാളിക്ക് അവകാശമുണ്ട്. ഇത്തരം റിപ്പോർട്ടുകൾ മന്ത്രാലയം ഗൌരവപൂർവ്വം പരിഗണിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
തൊഴിലാളികളുടെ വേതനം വൈകിപ്പിക്കുന്നതും തൊഴിൽ ചട്ട ലംഘനങ്ങളുടെ പരിധിയിൽ വരുന്നതാണെന്നും ഇത്തരം പരാതികളും തൊഴിലാളികൾക്ക് സമർപ്പിക്കാമെന്നും അന്വേഷണത്തിന് മറുപടിയായി മന്ത്രാലയം വ്യക്തമാക്കി.