GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

തട്ടിപ്പ് മെസേജുകൾ കൈകാര്യം ചെയ്യേണ്ട രീതിയുമായി സൗദി പൊതു സുരക്ഷാ വിഭാഗം

സൗദിയിലെ മൊബൈൽ എസ്‌ എം എസ്‌ തട്ടിപ്പ് സംഘങ്ങൾക്കെതിരെ സൗദി പൊതു സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകി.

തട്ടിപ്പ് മെസേജുകൾ മൊബൈലിൽ വന്നാൽ അവ ഡിലീറ്റ് ചെയ്യരുത്.


മറിച്ച് പ്രസ്തുത മെസേജുകളെക്കുറിച്ച് ബന്ധപ്പെട്ട വിഭാഗങ്ങളെ അറിയിക്കുകയാണു ചെയ്യേണ്ടത്.


പോലീസ് സ്റ്റേഷൻ വഴി, കുല്ലുനാ അമ്ന് വഴി, മക്കയിലും റിയാദിലും 911 ൽ, മറ്റു പ്രവിശ്യകളിൽ 999 ൽ എന്നിങ്ങനെയുള്ള മാർഗ്ഗങ്ങൾ ആണ് റിപ്പോർട്ട് ചെയ്യാൻ സ്വീകരിക്കേണ്ടതെന്നും പൊതു സുരക്ഷാ വിഭാഗം ഓർമ്മിപ്പിക്കുന്നു.

എ ടി എം കാർഡ് ആക്റ്റീവ് ആക്കാൻ, അല്ലെങ്കിൽ മറ്റു കാരണങ്ങൾ എല്ലാം പറഞ്ഞ് കൊണ്ടാണ്‌ തട്ടിപ്പ് മെസേജുകൾ വരാറുള്ളത്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!